Live Kannur

തളിപ്പറമ്പിൽ വാഹനാപകടം യുവാവ് മരിച്ചു

തളിപ്പറമ്പ്: ദേശിയ പാതയിൽ തൃച്ചംബരം പെട്രൊൾ പമ്പിന് മുൻവശമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ സ്വദേശിയായ കെ.എൻ.ഇസ്മയിൽ (43) ആണ് മരിച്ചത്.ഇസ്മയിൽ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭംവം. നേരത്തെ തളിപ്പറമ്പ ബസ്റ്റാന്റിന് എതിർവശത്ത് ഫാൻസി കർട്ടൻസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുൾ സലാമിന്റെയും കുഞ്ഞി നബീസയുടെയും മകനാണ്. ഭാര്യ – സഫൂറ.മക്കൾ. മുഹമ്മദ് സമീൽ, മുഹമ്മദ് സാക്കി, സഹറ, സൻഹ.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Leave a Comment

Your email address will not be published. Required fields are marked *