Live Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. നിർമ്മാണ പ്രവർത്തി നടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണ മിശ്രിതം കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *