Live Kannur

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന കലക്കൻ ഓഫർ

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന ഒന്നാണ് ഇത്. ഇന്ത്യൻ ഓയിലിൻ്റെ എക്സ്ട്രാ റിവാർഡ്സ് ഇപ്പോൾ ഫോൺപേയിൽ ലിങ്ക് ചെയ്യാം. സംഗതി ആദ്യമായി ചെയ്യുന്നവർക്കും നേരിട്ട് ഫോൺപേയിൽ തന്നെ അത് ക്രിയേറ്റ് ചെയ്യാം. മൈ മണി എന്ന സെക്ഷനിൽ പോയി പേയ്മെൻറ്സ് എടുത്താൽ സാധനം അവിടെ കാണാം. അവിടെ നമ്മുടെ ഫോൺപേയിൽ ലിങ്ക് ചെയ്ത നമ്പർ വെച്ച് തന്നെ രെജിസ്റ്റർ ചെയ്താൽ മതി. പിന്നീട് IOCL പമ്പിൽ നടത്തുന്ന ഓരോ ഫോൺപേ പേയ്മെൻ്റും അത് ഏത് മോഡ് ആയാലും ഇതിൽ റിവാർഡ് പോയൻറ് ആയി കാണിക്കും. അതിൻ്റെ തത്തുല്യമായ തുകയും അവിടെ കാണിക്കും. റിവാർഡ് പോയൻ്റ് മിനിമം 30 രൂപക്ക് തുല്യമാകുമ്പോൾ അത് അടുത്ത IOCL പമ്പിൽ നടത്തുന്ന സ്കാൻ & പേയിൽ വാലറ്റ് എമൗണ്ടിൻ്റെ കൂടെ പേ ചെയ്യാൻ സാധിക്കും. അതായത് 100 രൂപക്ക് പെട്രോൾ അടിക്കുമ്പോൾ 30 രൂപ അത്തവണ എക്സ്ട്രീം റിവാർഡ് പോയിൻറ് വഴി കേറും. ബാക്കി 70 മാത്രമേ നമ്മുടെ കയ്യിൽ നിന്ന് ചിലവാകൂ. പെട്രോൾ അടിക്കുമ്പോൾ കിട്ടുന്ന കാഷ്ബാക്കിന് പുറമേ ആണിത്.

Leave a Comment

Your email address will not be published. Required fields are marked *