Live Kannur

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ 1896334 വോട്ടര്‍മാര്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 1896334 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1006870 സ്ത്രീകളും 889514 പുരുഷന്മാരുമാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 62002 വോട്ടര്‍മാരാണ് കൂടിയത്. 109909 പേര്‍ പുതുതായി പട്ടികയില്‍ ഇടംപിടിച്ചു.  57726 പേര്‍ സ്ത്രീകളും 52185 പേര്‍ പുരുഷന്മാരുമാണ്. പഞ്ചായത്തുകളില്‍ മാത്രമായി 78075 പേരാണ് പുതുതായുള്ളത്. 47909 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. 71 പഞ്ചായത്തുകളിലായി  1405287 പേരാണ് പുതുക്കിയ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 743368 പേര്‍ സ്ത്രീകളും 661919 പേര്‍ പുരുഷന്മാരുമാണ്. വിവിധ നഗരസഭകളിലായി 491047  വോട്ടര്‍മാരുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *