Live Kannur

ഡ്രൈവിംഗ് വിസ്മയം തീര്‍ത്ത ഡ്രൈവര്‍ പി. ബിജുവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ഉപഹാരം

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് ഫുട്ട്പാത്തില്‍ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്ത് സോഷ്യല്‍ മീഡീയയില്‍ ശ്രദ്ധേയനായ ഡ്രൈവര്‍ പി. ബിജുവിന് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് വി.പി ജയന്‍ നല്‍കി. ഡ്രൈവിംഗിലെ വൈദഗ്ദ്യത്തെ പ്രശംസിച്ചു. അതിസൂഷ്മമായി ചെയ്യേണ്ട പ്രവര്‍ത്തി തന്മയത്തോടെ ചെയ്ത ഡ്രൈവര്‍ ഇന്നോവ പാര്‍ക്ക് ചെയ്തത് അത്ഭുതമായിരുന്നു.  മാഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ബിജു തൊട്ടടുത്ത വാടക വീട്ടിലാണ് താമസം. അഴിയൂര്‍ കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉപഹാരം വാര്‍ഡ് മെമ്പര്‍ മഹിജ തോട്ടത്തില്‍ ബിജുവിന് നല്‍കി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അഴിയൂര്‍ കൂട്ടം അഡ്മിന്‍ കെ. രാഗേഷ്, ശശിധരന്‍ തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ചെറിയ ഒരു സ്‌പേസില്‍ ഇന്നോവ പാര്‍ക്ക് ചെയ്തത് കാണാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *