Live Kannur

KANNUR

യുവതിയെ പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്

കണ്ണൂര്‍: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി ഫോര്‍ത്ത് ബറ്റാലിയനിലെ ആലക്കോട് പാത്തന്‍പാറയിലെ നിപിന്‍ രാജിനെതിരെയാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്. ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വെള്ളമുണ്ട സ്വദേശിയായ യുവതിയെ ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായുമാണ് പരാതി. യുവതിയുടെ പരാതിയില്‍ വെള്ളമുണ്ട പോലിസ് ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്.

ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 195 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 195 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നല് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13 ആന്തൂര്‍ നഗരസഭ 1 ഇരിട്ടി നഗരസഭ 5 കൂത്തുപറമ്പ് നഗരസഭ 10 പാനൂര്‍ നഗരസഭ 9 പയ്യന്നൂര്‍ നഗരസഭ 4 ശ്രീകണ്ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 14 തളിപ്പറമ്പ് നഗരസഭ 4 മട്ടന്നൂര്‍ നഗരസഭ …

ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 195 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ Read More »

പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സമീപ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സി. കൃഷ്ണന്‍ അറിയിച്ചു..

ചാലയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍: ചാലക്കുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ ആദിത് എസ് നായര്‍ (23) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ പി.വി ശിവദാസന് പരിക്കേറ്റു. ഇരുവരും കൂത്തുപറമ്പില്‍ നിന്നും ബുള്ളറ്റ് ബൈക്കില്‍ കണ്ണൂരിലേക്ക് വരികയായിരുന്നു. ലോറിയിടിച്ച് തെറിച്ചുവീണ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിതിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇരിട്ടി കേളകം ഇരട്ടത്തോടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് , ഒൻപത് വയസ്സുകാരൻ മരിച്ചു

ഇരിട്ടി : കേളകം ഇരട്ടത്തോടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് , ഒൻപത് വയസ്സുകാരൻ മരിച്ചു ഒറ്റപ്ലാവ് തുണ്ടിയിൽ റെജി , ജിസി ദമ്പതികളുടെ മകൻ ആദർശ് ( 9 ) ആണ് മരിച്ചത് രണ്ടു പേരുടെ നില ഗുരുതരമാണ് ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് വാഹനത്തിൽ അഞ്ചിൽ അധികം ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു …

ഇരിട്ടി കേളകം ഇരട്ടത്തോടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് , ഒൻപത് വയസ്സുകാരൻ മരിച്ചു Read More »

കണ്ണൂർ ജില്ലയില്‍346പേര്‍ക്ക്കൂടി കൊവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍346പേര്‍ക്ക്കൂടി കൊവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 12) 346 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. *NEWSBEAT KANNUR* *സമ്പര്‍ക്കംമൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23 ആന്തൂര്‍ നഗരസഭ 2 ഇരിട്ടി നഗരസഭ 2 കൂത്തുപറമ്പ് നഗരസഭ 14 പാനൂര്‍ നഗരസഭ 6 പയ്യന്നൂര്‍ നഗരസഭ 10 തലശ്ശേരി …

കണ്ണൂർ ജില്ലയില്‍346പേര്‍ക്ക്കൂടി കൊവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ Read More »

എല്ലാ സാനിറ്റൈസറുകളും ഒറിജിനലല്ല: ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകള്‍; കണ്ണൂരിൽ വ്യാപകമായി വ്യാജന്മാർ

സാനിറ്റൈസര്‍ കയ്യില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍. അല്ലാതെ മറ്റിടങ്ങളില്‍ നിന്നുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സാനിറ്റൈസറുകള്‍ മുഴുവന്‍ ഒറിജിനലാണെന്ന് കരുതുന്നുണ്ടോ. കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകളാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍ക്കാന്‍ അനുമതി വേണ്ടെന്നതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാജ സാനിറ്റൈസര്‍ എത്തുന്നു. വ്യാജ സാനിറ്റൈസറുകള്‍ ശരീരത്തില്‍ പാര്‍ശ്വഫലം ഉണ്ടാക്കുന്നതായും കണ്ടെത്തി. വിപണിയില്‍ പലയിടത്തും വില്‍പനയ്ക്ക് വെച്ച 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസര്‍ ആണ് …

എല്ലാ സാനിറ്റൈസറുകളും ഒറിജിനലല്ല: ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകള്‍; കണ്ണൂരിൽ വ്യാപകമായി വ്യാജന്മാർ Read More »

ഇരിക്കൂർ കൂരാരി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂർ : കണ്ണൂർ ഇരിക്കൂർ കൂരാരി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി .പട്ടാന്നൂർ കെ.പി.സി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഫായിദാണ് മരിച്ചത് .ബുധനാഴ്ച്ച ഫായിദും സുഹൃത്തും കുളികാണാനിറങ്ങവേ ഒഴുക്കിൽപ്പെടുകയായിരുന്നു .സുഹൃത്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഫായിദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

തലശ്ശേരി സബ് ജയിലിൽ 21 തടവ് പുളളികൾക്ക് കൊവിഡ്

തലശ്ശേരി സബ്ജയിലിലെ 21 തടവ് പുളളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ മുപ്പത് പേരിൽ നടത്തിയ പരിശോധനയിലാണ് 21 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 7007 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 5,02719 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇന്നലെ കോവിഡ് ബാധിച്ചവരിൽ 717 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആറളം 14, അഴീക്കോട് 5, ചെങ്ങളായി 8, ചെറുപുഴ 10, ചെറുതാഴം 5, ചിറ്റാരിപറമ്പ 14, കതിരൂര്‍ 11, കാങ്കോല്‍ ആലപ്പടമ്പ 1, 10, കണ്ണപുരം 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32, 34, കീഴല്ലൂര്‍ 1, കോളയാട് 5, 14, കുഞ്ഞിമംഗലം 1, കുറുമാത്തൂര്‍ 6, 12, 16, …

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ Read More »