Live Kannur

WORLD

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കേയാണ് മരണം. വിടപറഞ്ഞത് ലോകത്തെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരം. 1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങള്‍; 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു.588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരാജയം : വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍

മോസ്‌കോ : റഷ്യയുടെ കോവിഡ് വാക്സിന്‍ പരാജയം, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍. കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്‌കോ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. തളര്‍ച്ചയും പേശീവേദനയുമാണ് പ്രധാനമായും അനുഭവപ്പെട്ടത്. ദ് മോസ്‌കോ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടത്. അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ 100 ശതമാനം വിജയം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. സ്പുട്‌നിക് 5 കോവിഡ് …

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരാജയം : വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ Read More »

‌ലോകത്തിന്‌ പ്രതീക്ഷയേകി ഓക്‌സ്‌ഫഡ്‌ വാക്‌സിൻ: ഒന്നാംഘട്ടം ‘പോസിറ്റീവ്‌

ലണ്ടൻ ‌ലോകത്തിന്‌ പ്രതീക്ഷയേകി ഓക്‌സ്‌ഫഡ്‌ സർവകലാശാലയുടെ  കോവിഡ്‌ വാക്‌സിൻ. മരുന്നുകമ്പനി ആസ്‌ട്ര സെനേക്കയുമായി ചേർന്ന്‌ സർവകലാശാല വികസിപ്പിച്ച വാക്‌സിൻ സുരക്ഷിതവും ശക്തവുമായ രോഗപ്രതിരോധം തീർത്തതായി ശാസ്‌ത്രജ്ഞർ. ബ്രിട്ടനിലെ അഞ്ച്‌ ആശുപത്രികളിലായി 18–-55 പ്രായത്തിൽ ആരോഗ്യമുള്ള 1077 പേരിലാണ്‌ ആദ്യഘട്ട പരീക്ഷണം നടത്തിയത്‌. ഏപ്രിൽ –- മെയ്‌ മാസങ്ങളിലെ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ‘ദി ലാൻസെറ്റ്‌’ മാസികയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. വാക്‌സിൻ കുത്തിവച്ച്‌ 56 ദിവസത്തിനുള്ളിൽ പ്രതിവസ്‌തുക്കളും ടി –- കോശങ്ങളും ഉൽപ്പാദിപ്പിച്ചതായാണ്‌ കണ്ടെത്തിയത്‌. ടി –- കോശങ്ങൾ വൈറസിൽ നിന്നും …

‌ലോകത്തിന്‌ പ്രതീക്ഷയേകി ഓക്‌സ്‌ഫഡ്‌ വാക്‌സിൻ: ഒന്നാംഘട്ടം ‘പോസിറ്റീവ്‌ Read More »

എ പൊസീറ്റീവ് പി നള്‍ ഗ്രൂപ്പ് : ശസ്ത്രക്രിയക്കായി അത്യപൂര്‍വ്വ രക്തം തേടി ബാലിക

കൊച്ചി> ശസ്ത്രക്രിയയ്ക്കായി അത്യപൂര്‍വ ഗ്രൂപ്പുള്ള രക്തം തേടുകയാണ് ബാലിക. അത്യപൂര്‍വ രക്തഗ്രൂപ്പുള്ള  അനുഷ്‌കയ്ക്ക്  തലയോട്ടിയുടെ ശസ്ത്രക്രിയ്ക്കാണ് രക്തം ആവശ്യമായി വന്നത്‌. ഇന്ത്യയില്‍ തന്നെ ആകെ രണ്ടുപേര്‍ക്കു മാത്രമുളള ‘എ പൊസിറ്റീവ്– പി നള്‍’ ഗ്രൂപ്പ് രക്തം വിദേശത്തും തേടുകയാണ് കുടുംബം. ഒപ്പം ബ്ലഡ് ഡോണേഴ്സ് കേരള പ്രവര്‍ത്തകരും.  ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകള്‍ ഇപ്പോള്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരു വര്‍ഷം മുമ്പ് കളിക്കുന്നതിനിടയില്‍ വീടിന്റെ ടെറസില്‍ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ …

എ പൊസീറ്റീവ് പി നള്‍ ഗ്രൂപ്പ് : ശസ്ത്രക്രിയക്കായി അത്യപൂര്‍വ്വ രക്തം തേടി ബാലിക Read More »

കോവിഡ്‌ ഇന്ത്യയിൽ ഗുരുതരമായേക്കാമെന്ന്‌ ലോകാരോ​ഗ്യസംഘടനയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്‌ > ഇന്ത്യയിൽ കോവിഡ് അപകടസാധ്യത നിലനിൽക്കുന്നതായി ലോകാരോഗ്യ സംഘടനിലെ ഹെൽത്ത്‌ എമർജൻസി പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ മൈക്കൽ റയാൻ. മാർച്ചിൽ രാജ്യവ്യാപകമായി ലോക്‌ഡൗൺ ഏർപ്പെടുത്തിയതിനാലാണ്‌ നില വഷളാകാത്തത്‌‌‌. എന്നാൽ, വിലക്കുകൾ നീങ്ങുന്നതോടെ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ട്‌. മറ്റ്‌ ഏഷ്യൻ രാജ്യങ്ങളുടെയും സ്ഥിതി ഇതാണെന്ന്‌ അദ്ദേഹം പറഞ്ഞു. കുറ്റപ്പെടുത്തി ട്രംപ് അതേസമയം, ഇന്ത്യയിലും ചൈനയിലും രോഗബാധിതരുടെ എണ്ണം കുറയാൻ കാരണം പരിശോധന ശക്തമല്ലാത്തതിനാലാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു. ശരിക്കുള്ള കണക്ക്‌ പുറത്തുവന്നാൽ അമേരിക്കയിലേക്കാൾ കോവിഡ്‌ …

കോവിഡ്‌ ഇന്ത്യയിൽ ഗുരുതരമായേക്കാമെന്ന്‌ ലോകാരോ​ഗ്യസംഘടനയുടെ മുന്നറിയിപ്പ് Read More »

BREAKING NEWS സൗദിയിൽ വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു

സൗദിയിലെ അസീര്‍ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആറ് സ്വദേശികള്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അസീര്‍ പ്രവിശ്യയിലെ അല്‍ അമോവാ ഗവര്‍ണറേറ്റിലാണ് സംഭവം. ഇവരുടെ പക്കലില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യമനിലെ ഹൂത്തികളുമായി നിരന്തര ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് അസീര്‍ പ്രവിശ്യയിലെ അതിര്‍ത്തി പ്രദേശങ്ങള്‍. നിരന്തരമായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഈ മേഖലയില്‍ പതിവാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ …

BREAKING NEWS സൗദിയിൽ വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു Read More »

കൊറോണയെ തുടച്ചുനീക്കാനാകില്ല; എച്ച്‌ഐവി പോലെ ലോകത്ത് തുടരും : ലോകാരോഗ്യ സംഘടന

കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുമാറ്റാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. എച്ച്‌ഐവി വൈറസ് പൊലെ കൊറോണയും ഒരു പകർച്ചവ്യാധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് പ്രോഗ്രാം ഡയറക്ടർ മൈക്കിൽ റയാൻ പറഞ്ഞു. എച്ച്‌ഐവി ഒരിക്കലും ലോകത്ത് നിന്ന് പോയില്ല. എന്നാൽ എച്ച്‌ഐവി ബാധിച്ചയാളെ ചികിത്സിക്കുന്നതിനും അവർക്ക് ആയുസ് നീട്ടി നൽകുന്നതിനുമുള്ള മാർഗങ്ങൾ നാം കണ്ടെത്തിയിട്ടുണ്ട്. ഫലപ്രദമായ വാക്‌സിൻ കണ്ടെത്തിയാൽ ചിലപ്പോൾ പ്രതിവിധിയുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. …

കൊറോണയെ തുടച്ചുനീക്കാനാകില്ല; എച്ച്‌ഐവി പോലെ ലോകത്ത് തുടരും : ലോകാരോഗ്യ സംഘടന Read More »

ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു

അബുദാബി:പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു. ഒരു ബില്യൻ ഡോളറാണ് (ഏതാണ്ട് 7600 കോടി രൂപ) അവർ ലുലുവിൽ നിക്ഷേപിച്ചത്. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ …

ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു Read More »

കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യു.കെ

കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അറിയിച്ചു. കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്, ഇതിനു 80% വിജയസാധ്യതയുണ്ടെന്നാണ് കരുതുന്നത്. ട്രയൽ ആരംഭിക്കുമ്പോൾ തന്നെ ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീം ഉത്പാദനം ആരംഭിക്കുകയാണ്, സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.വർഷങ്ങൾകൊണ്ട് കൈവരിക്കേണ്ട ഒരു നേട്ടമാണ് ഇത്രയും വേഗത്തിൽ യൂക്കെ കൈവരിച്ചിരിക്കുന്നത് എന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.  

അമേരിക്കയില്‍ സ്ഥിര കുടിയേറ്റങ്ങള്‍ക്ക് 60 ദിവസം വിലക്ക്

അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡുകള്‍ 60 ദിവസത്തേക്ക് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കുടിയേറ്റത്തിന് താല്‍ക്കാലിക വിലക്കുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള നടപടിയാണിത്. അമേരിക്കയിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടാനാണ് കുടിയേറ്റവിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. അതേസമയം തൊഴിലുകളുടെ ആവശ്യത്തിന് താല്‍ക്കാലികമായി അമേരിക്കയിലേക്ക് കുടിയേറുന്നവരെ ഇത് കാര്യമായി ബാധിക്കില്ലെന്നും ട്രംപ് ചൊവ്വാഴ്ച്ചത്തെ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ഐ.ടി പ്രൊഫഷണലുകള്‍ക്ക് അടക്കം ലഭിക്കുന്ന H-1B വിസക്ക് മുടക്കമുണ്ടാവില്ലെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നതെന്നാണ് സൂചന. എങ്കില്‍ പോലും …

അമേരിക്കയില്‍ സ്ഥിര കുടിയേറ്റങ്ങള്‍ക്ക് 60 ദിവസം വിലക്ക് Read More »