Live Kannur

SPORTS

ഇനി ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല- ഷുഹൈബ് അക്തര്‍

ഇനി വരുന്ന ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ്‌ മത്സരങ്ങള്‍ സാധ്യമാവില്ലെന്ന്‌ പാകിസ്താന്‍ മുന്‍ താരം ഷുഹൈബ് അക്തര്‍. കോവിഡ്‌ 19ന്‍റെ വ്യാപ്‌തി എത്രമാത്രമുണ്ടെന്ന്‌ വരും നാളുകള്‍ കൊണ്ടേ മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും, ഈ അടുത്ത്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ സാധ്യമാവില്ലെന്നും അക്തര്‍ ചൂണ്ടിക്കാണിച്ചു. ക്രിക്കറ്റ്‌ മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും, പന്തില്‍ ഉമിനിര്‍ തേക്കുന്നത്‌ ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റണമെന്നും അക്തര്‍ ചൂണ്ടിക്കാണിച്ചു. അവിടെയുള്ള എല്ലാവരുടേയും കൈകളിലേക്ക്‌ എത്തുന്നതാണ്‌ ആ പന്ത്‌. പന്തില്‍ ഉമിനീര്‌ പുരട്ടുന്നതില്‍ നിന്ന്‌ ബൗളര്‍മാരെ ഐസിസി വിലക്കിയേക്കുമെന്നാണ്‌ തനിക്ക്‌ മനസിലാവുന്നതെന്നും അക്തര്‍ …

ഇനി ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല- ഷുഹൈബ് അക്തര്‍ Read More »

ടി-20 ലോകകപ്പ് വേദികള്‍ വെച്ച് മാറാമെന്ന് ഗവാസ്കര്‍; ഈ വര്‍ഷം ഇന്ത്യയില്‍, അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ടി20 ക്രിക്കറ്റ് ലോകകപ്പ് വേദികള്‍ വെച്ച് മാറാമെന്ന നിര്‍ദേശവുമായ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പിനു ഓസ്ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ഓസ്‌ട്രേലിയ വിദേശികള്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 വരെ വിദേശികളെ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഐ.സി.സിയാകട്ടെ ഇനിയും ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ …

ടി-20 ലോകകപ്പ് വേദികള്‍ വെച്ച് മാറാമെന്ന് ഗവാസ്കര്‍; ഈ വര്‍ഷം ഇന്ത്യയില്‍, അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ Read More »

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന ആശങ്കയുണ്ടെന്ന് ജോക്കോവിച്ച്

കോവിഡിനെ തുടര്‍ന്ന് ടെന്നീസ് താരങ്ങള്‍ക്കടക്കം വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന ആശങ്കയുണ്ടെന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. ഫേസ്ബുക്ക് ലൈവ് സെഷനിടെയായിരുന്നു ജോക്കോവിച്ചിന്റെ പരാമര്‍ശം. വ്യക്തിപരമായി വാക്‌സിനേഷന് എതിരാണ് താനെന്നും ജോക്കോവിച്ച് വ്യക്തമാക്കി. കോവിഡ് പടര്‍ന്നു പിടിച്ചതിന് പിന്നാലെ മറ്റു കായിക മത്സരങ്ങള്‍ക്കൊപ്പം ഗ്രാന്റ് സ്ലാമുകള്‍ അടക്കമുള്ള ടെന്നീസ് ടൂര്‍ണ്ണമെന്റുകളും നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ടെന്നീസ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ തനിക്കുള്ള ആശങ്കകളിലൊന്ന് ജോക്കോ പങ്കുവെച്ചത്. ‘വ്യക്തിപരമായി ഞാന്‍ വാക്‌സിനേഷന് എതിരാണ്. യാത്ര ചെയ്യുന്നതിനോ മറ്റോ ആരെങ്കിലും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനോടും …

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന ആശങ്കയുണ്ടെന്ന് ജോക്കോവിച്ച് Read More »

കൊറോണ: ജന്മനാടിന് സഹായവുമായി മുഹമ്മദ് സല

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജന്മനാടിന് സഹായവുമായി ഈജിപ്തിൻ്റെ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല. താൻ ജനിച്ചുവളർന്ന ഈജിപ്തിലെ നാഗ്രിഗ് നിവാസികൾക്ക് ടൺ കണക്കിനു ഭക്ഷണവും മാസവുമാണ് സല നൽകിയത്. സലയുടെ അച്ഛൻ സല ഗലിയാണ് വിവരം പങ്കുവച്ചത്. സലയുടെ ചാരിറ്റി ഫൗണ്ടേഷനാണ് ഗ്രാമത്തിൽ സഹായം എത്തിച്ചു നൽകിയത്. ആളുകൾ കൂട്ടം കൂടരുതെന്നും വീടുകളിൽ തന്നെ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇനിയും സഹായം നൽകുമെന്ന് സലയുടെ പിതാവ് അറിയിച്ചു. …

കൊറോണ: ജന്മനാടിന് സഹായവുമായി മുഹമ്മദ് സല Read More »

ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സും ഡച്ച് പരിശീലകൻ എൽകോ ഷറ്റോറിയും വഴിപിരിഞ്ഞു

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സും ഡച്ച് പരിശീലകൻ എൽകോ ഷറ്റോറിയും പുറത്തായി. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചതാണ് ഇക്കാര്യം. 2019-20 ഐ.എസ്.എൽ സീസണിൽ 18 കളികളിൽ നിന്ന് വെറും നാലു ജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നത്. ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ ഷറ്റോറി വരുന്ന സീസണിൽ പരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ വരുന്ന സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പാനിഷ് പരിശീലകൻ കിബു വികുന …

ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സും ഡച്ച് പരിശീലകൻ എൽകോ ഷറ്റോറിയും വഴിപിരിഞ്ഞു Read More »