Live Kannur

LIFESTYLE

ഡ്രൈവിംഗ് വിസ്മയം തീര്‍ത്ത ഡ്രൈവര്‍ പി. ബിജുവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ഉപഹാരം

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് ഫുട്ട്പാത്തില്‍ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്ത് സോഷ്യല്‍ മീഡീയയില്‍ ശ്രദ്ധേയനായ ഡ്രൈവര്‍ പി. ബിജുവിന് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് വി.പി ജയന്‍ നല്‍കി. ഡ്രൈവിംഗിലെ വൈദഗ്ദ്യത്തെ പ്രശംസിച്ചു. അതിസൂഷ്മമായി ചെയ്യേണ്ട പ്രവര്‍ത്തി തന്മയത്തോടെ ചെയ്ത ഡ്രൈവര്‍ ഇന്നോവ പാര്‍ക്ക് ചെയ്തത് അത്ഭുതമായിരുന്നു.  മാഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ബിജു തൊട്ടടുത്ത വാടക വീട്ടിലാണ് താമസം. അഴിയൂര്‍ കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉപഹാരം വാര്‍ഡ് മെമ്പര്‍ മഹിജ തോട്ടത്തില്‍ ബിജുവിന് നല്‍കി. …

ഡ്രൈവിംഗ് വിസ്മയം തീര്‍ത്ത ഡ്രൈവര്‍ പി. ബിജുവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ഉപഹാരം Read More »

കണ്ണൂരിൽ 18 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 43-ാം ഡിവിഷനുും പെരളശ്ശേരി- 18, തൃപ്പങ്ങോട്ടൂര്‍- 3, 13, കൂത്തുപറമ്പ്- 13, ഏഴോം- 14, ചിറക്കല്‍- 7, കടമ്പൂര്‍- 3, 10, പിണറായി- 12 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് …

കണ്ണൂരിൽ 18 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ Read More »

ജില്ലയിലെ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍.

19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. അഴീക്കോട്- 15, 18, കൂത്തുപറമ്പ- 16, 22, 25, 27, ചിറ്റാരിപറമ്പ- 5, 14, മാങ്ങാട്ടിടം- 2, വേങ്ങാട്- 3, 18, ഉളിക്കല്‍- 16, കൊളച്ചേരി- 10, പേരാവൂര്‍- 10, തളിപറമ്പ- 30, മട്ടന്നൂര്‍- 17 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ …

ജില്ലയിലെ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍. Read More »

മാസ്‌ക് ധരിക്കാത്തവർ ജാഗ്രതൈ… പകർച്ചവ്യാധി നിയമ ഭേദഗതി ; പൊതുചടങ്ങിന്‌‌ അനുമതി വേണം; നിയമംലംഘിച്ചാൽ 10000 രൂപ വരെ പിഴയും രണ്ടു വർഷംവരെ തടവും

പൊതുപരിപാടിക്ക്‌‌ അനുമതി കർശനമാക്കിയും പൊതുസ്ഥലങ്ങളിൽ മാസ്‌ക്‌ നിർബന്ധമാക്കിയും പകർച്ചവ്യാധി നിയമ ഭേദഗതി വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി. നിയമംലംഘിച്ചാൽ 10000 രൂപ വരെ പിഴയും രണ്ടു വർഷംവരെ തടവും ലഭിക്കാം. ഒരുവർഷമോ അടുത്ത വിജ്ഞാപനം പുറത്തിറങ്ങുന്നതുവരെയോ ആണ്‌ നിയമത്തിന്റെ കാലാവധി. അന്തർ സംസ്ഥാന -പൊതു–-സ്വകാര്യ ബസ്‌ സർവീസിന്‌ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. –    

കോവിഡിനെതിരായ വാക്‌സിന്‍; ഇന്ത്യന്‍ കമ്പനിക്ക് മനുഷ്യനില്‍ പരീക്ഷണത്തിന് അനുമതി

കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനിക്ക് മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കുന്നത്. ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി. ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിനാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. കോവാക്‌സിന്റെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ …

കോവിഡിനെതിരായ വാക്‌സിന്‍; ഇന്ത്യന്‍ കമ്പനിക്ക് മനുഷ്യനില്‍ പരീക്ഷണത്തിന് അനുമതി Read More »

ഇരിട്ടി അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയില്‍ പരേതനായ വയോധികയുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതായുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനില്‍ക്കെ ആരോപണമുന്നയിച്ച ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. പായം പഞ്ചായത്ത് അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞതായാണ് പരാതി ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുമ്പില്‍ സ്‌ഫോടനം നടക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട കൗസുവിന്റെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തത് രേഖകള്‍ ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നത് താനാണെന്നും തന്റെ ബന്ധുവാണ് അവരെന്നും …

ഇരിട്ടി അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ് Read More »

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ 1896334 വോട്ടര്‍മാര്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 1896334 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1006870 സ്ത്രീകളും 889514 പുരുഷന്മാരുമാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 62002 വോട്ടര്‍മാരാണ് കൂടിയത്. 109909 പേര്‍ പുതുതായി പട്ടികയില്‍ ഇടംപിടിച്ചു.  57726 പേര്‍ സ്ത്രീകളും 52185 പേര്‍ പുരുഷന്മാരുമാണ്. പഞ്ചായത്തുകളില്‍ മാത്രമായി 78075 പേരാണ് പുതുതായുള്ളത്. 47909 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. 71 പഞ്ചായത്തുകളിലായി  1405287 പേരാണ് പുതുക്കിയ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ …

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ 1896334 വോട്ടര്‍മാര്‍. Read More »

ബെവ് ക്യു ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? ടോക്കൺ ബുക്ക് ചെയ്യുന്നത് എങ്ങനെ? മാർഗനിർദ്ദേശങ്ങൾ പുറത്ത്..

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബെവ്ക്യൂ ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുകയാണ്. എങ്ങനെയാണ് ആപ്പ് ഇൻസ്‌റ്റോൾ ചെയ്യേണ്ടത്, ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ, എസ്എംഎസ് ബുക്കിംഗ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ഇതാ.. ഗുഗിൾ പ്ലേ സ്റ്റേറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം. ഇൻസ്‌റ്റോൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ച് ടോക്കൺ ജനറേറ്റ് ചെയ്യുകയും ഔട്ട്‌ലെറ്റിലെ വരിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യാം. ടോക്കൺ ജെനറേറ്റ് ചെയ്യാനായി നമുക്ക് പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി …

ബെവ് ക്യു ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? ടോക്കൺ ബുക്ക് ചെയ്യുന്നത് എങ്ങനെ? മാർഗനിർദ്ദേശങ്ങൾ പുറത്ത്.. Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനിയും പ്രവാസികളെത്തും, ആശംസ ബോര്‍ഡുകളുമായി കിയാല്‍

കണ്ണൂർ: ഖത്തറിലെ പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനതാവള കവാടത്തിൽ ബോർഡുയർത്തി. ആരോഗ്യത്തോടെ സുരക്ഷിതമായി ഇരിക്കുന്നതിനായി ആശംസിച്ചു കൊണ്ടാണ് കണ്ണൂർ വിമാനതാവള കവാടത്തിൽ കിയാൽ ആശംസാ ബോർഡ് സ്ഥാപിച്ചത്. ഇനിയും കൂടുതൽ പ്രവാസികൾ കണ്ണൂർ വിമാനത്താവളം വഴി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ വീണ്ടും സർവിസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വരുന്ന 19നാണ് ദോഹയിൽ നിന്നും കണ്ണൂരിലേക്ക് പ്രവാസികളെയും കൊണ്ട് വിമാനമെത്തുക. പുതിയ സർവിസിനായി അടുത്തയാഴ്ചയിലെ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനിയും പ്രവാസികളെത്തും, ആശംസ ബോര്‍ഡുകളുമായി കിയാല്‍ Read More »

സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ബിവറേജസ് ഔട്ട്ലെറ്റുകൾ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ എന്നിവക്ക് പുറമെ ബാറുകളിലും ബിയർ- വൈൻ പാർലറുകളിലെ പുതിയ കൗണ്ടറുകൾ വഴിയും മദ്യം വിൽപന നടത്തും. സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ …

സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും Read More »