Live Kannur

TECHNOLOGY

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന കലക്കൻ ഓഫർ

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന ഒന്നാണ് ഇത്. ഇന്ത്യൻ ഓയിലിൻ്റെ എക്സ്ട്രാ റിവാർഡ്സ് ഇപ്പോൾ ഫോൺപേയിൽ ലിങ്ക് ചെയ്യാം. സംഗതി ആദ്യമായി ചെയ്യുന്നവർക്കും നേരിട്ട് ഫോൺപേയിൽ തന്നെ അത് ക്രിയേറ്റ് ചെയ്യാം. മൈ മണി എന്ന സെക്ഷനിൽ പോയി പേയ്മെൻറ്സ് എടുത്താൽ സാധനം അവിടെ കാണാം. അവിടെ നമ്മുടെ ഫോൺപേയിൽ ലിങ്ക് ചെയ്ത നമ്പർ വെച്ച് തന്നെ രെജിസ്റ്റർ ചെയ്താൽ മതി. പിന്നീട് IOCL പമ്പിൽ നടത്തുന്ന ഓരോ ഫോൺപേ …

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന കലക്കൻ ഓഫർ Read More »

47 ചൈനീസ്‌ ആപ്പുകൾകൂടി ഇന്ത്യ നിരോധിച്ചു; പബ്‌ജി അടക്കം 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിൽ

ന്യൂഡല്‍ഹി > 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം. ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം  ഇതോടെ 106 …

47 ചൈനീസ്‌ ആപ്പുകൾകൂടി ഇന്ത്യ നിരോധിച്ചു; പബ്‌ജി അടക്കം 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിൽ Read More »

പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിമുതല്‍ കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ അത്യാധുനിക റോബോട്ടായ ടോമോഡാച്ചിയും

പരിയാരം : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനിമുതൽ കോവിഡ് രോഗികളെ നിരീക്ഷി ക്കാൻ അത്യാധുനിക റോബോട്ടായ ടോമോഡാച്ചിയും. സാങ്കേതികതയുടെ നാടായ ജാപ്പാനിൽ ടോമോഡാച്ചി എന്നാൽ സുഹൃത്ത് എന്നാണ് അർത്ഥം. ആൻഡ്രോയിഡ് വേർഷനിൽ ആട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ റോബോർട്ട് സുഹൃത്ത്, രോഗിയുടെ വിവരങ്ങൾ അപ്പപ്പോൾ ഡോക്ടർക്കും നേഴ്‌സിനും കൈമാറും. ആട്ടോമറ്റിക്കായി രോഗിയുടെ ബെഡ് തിരിച്ചറിഞ്ഞ് വിവരങ്ങൾ ഡോക്ടറുടെ ശ്രദ്ധയിലേക്കായി അപ്പപ്പോൾ കൈമാറുന്ന സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്. കോവിഡ് രോഗികളുടെ …

പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിമുതല്‍ കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ അത്യാധുനിക റോബോട്ടായ ടോമോഡാച്ചിയും Read More »

ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനം. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്റെ ഭാഗമായാണ് നീക്കം. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് നടപടി. യുവാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ ആപ്ലിക്കേഷനാണ് ടിക്ക്‌ടോക്ക്. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം …

ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചു Read More »

കാലി തീറ്റ വാങ്ങാനും ഇനി മൊബൈൽ ആപ്പ്

നേരിട്ട് കാലിത്തീറ്റ ഓർഡർ ചെയ്യാനും വിദഗ്ധോപദേശം ലഭിക്കാനും  മൊബൈൽ അപ്പ് വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് (കെഎഫ്എൽ) ആണ്‌ ക്ഷീരകർഷകർക്കായി ആപ്പ്‌ തയ്യാറാക്കുന്നത്‌. കോവിഡ്, കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയം തുടങ്ങിയവയാണ് കെഎഫ്എലിനെ ഇതിന് പ്രേരിപ്പിച്ചതെന്നും അപ്ലിക്കേഷന്‍ തയ്യാറാക്കുന്ന  പ്രവര്‍ത്തനം പുരോ​ഗമിക്കുകയാണെന്നും ചെയർമാൻ കെ എസ് ഇന്ദുശേഖരൻനായർ പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് കർഷകർക്ക് കാലിത്തീറ്റ എത്തിക്കുന്നതിനുള്ള സംവിധാനം കേരള ഫീഡ്സ് ഒരുക്കിയിരുന്നു. പ്രളയകാലത്ത് സർക്കാർ നിർദേശപ്രകാരം  സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കി. കഴിഞ്ഞ സാമ്പത്തികവർഷം 495.85 കോടി രൂപയുടെ …

കാലി തീറ്റ വാങ്ങാനും ഇനി മൊബൈൽ ആപ്പ് Read More »

നാടൻ പണി മുതൽ സാങ്കേതിക തൊഴിൽ വരെ ഇനി ആപ്പിൽ ലഭ്യം ഇനി തൊഴിലാളിയെ തേടി അലയേണ്ട കേരള സർക്കാരിന്റെ സ്വന്തം ആപ്പ് റെഡി

കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി സ്‌കിൽ രജിസ്ട്രി ആപ്പ്. മരപ്പണിക്കാർ, പ്ലംബർ, ഇലക്ട്രീഷ്യൻ, കെട്ടിട നിർമ്മാണ തൊഴിലാളി എന്നിവർക്കും ആപ്പിൽ അവസരമുണ്ട്. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനാവും. ആദ്യ വിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപണികളും സർവ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. …

നാടൻ പണി മുതൽ സാങ്കേതിക തൊഴിൽ വരെ ഇനി ആപ്പിൽ ലഭ്യം ഇനി തൊഴിലാളിയെ തേടി അലയേണ്ട കേരള സർക്കാരിന്റെ സ്വന്തം ആപ്പ് റെഡി Read More »

തലശേരി ജനറൽ ആശുപത്രിയിലും കൊവിഡ് രോഗികളെ പരിചരിക്കാൻ ഇനി റോബോട്ട്

കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയിലും കൊവിഡ് ചികിത്സയ്ക്ക് ഇനി യന്തിരനും. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി റോബോട്ടിന്റെ സഹായവും ലഭിക്കും. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനും സഹായകമായ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ എസ് പി ജി എച്ച് യതീഷ് ചന്ദ്ര നിര്‍വ്വഹിച്ചു. വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ റോബോട്ടിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ചികില്‍സാ സഹായിയുടെ സേവനം മുമ്പ് അഞ്ചരക്കണ്ടി …

തലശേരി ജനറൽ ആശുപത്രിയിലും കൊവിഡ് രോഗികളെ പരിചരിക്കാൻ ഇനി റോബോട്ട് Read More »

കൊറോണ വൈറസിനെതിരായ കോഡ് 19 ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ 10,000 ഡോളറിന്റെ ഒന്നാം സമ്മാനം

കണ്ണൂര്‍: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ കോഡ് 19 എന്ന പേരില്‍ സംഘടിപ്പിച്ച 72 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിലെ സി. അഭിനന്ദ്, ശില്‍പ രാജീവ് എന്നിവര്‍ 10,000 ഡോളറിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കി. മില്ലേനിയല്‍ തലമുറയ്ക്കായുള്ള ആധുനിക സാങ്കല്‍പ്പിക ക്ലാസ്‌റൂം ഉള്‍പ്പെട്ട ഐ ക്ലാസ്‌റൂം എന്ന പ്രൊജക്റ്റായിരുന്നു സമ്മാനം നേടിയ ഇവരുടെ എന്‍ട്രി. ഇതില്‍, പകര്‍ച്ചവ്യാധിയുടെ കാലത്ത് വിദ്യാര്‍ത്ഥികളെ അധ്യാപകരുമായി സോഷ്യല്‍ …

കൊറോണ വൈറസിനെതിരായ കോഡ് 19 ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ 10,000 ഡോളറിന്റെ ഒന്നാം സമ്മാനം Read More »

ഗൂഗിള്‍ ഡ്യുവോയില്‍ നാല് പുതിയ ഫീച്ചറുകള്‍

വളരെ കുറഞ്ഞ ബാൻഡ്വിഡ്ത്ത് കണക്ഷനുകളിൽ പോലും വീഡിയോ കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു പുതിയ വീഡിയോ കോഡെക് സാങ്കേതികവിദ്യയും വീഡിയോ കോളിങ് സമയത്ത് ഫോട്ടോ പകർത്താനുള്ള സൗകര്യവുമാണ് ഡ്യുവോ അവതരിപ്പിച്ചത്. ഗ്രൂപ്പ് കോളിനിടെയുള്ള ചിത്രം ഒരാൾക്ക് പകർത്താനാവുകയും സംസാരിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക്കായി ആ ചിത്രം അയക്കുകയും ചെയ്യും. നിലവിൽ സ്മാർട്ഫോണുകളിലും, ടാബ് ലെറ്റിലും, ക്രോംബുക്കിലും മാത്രമേ ഈ ഫീച്ചർ ലഭിക്കൂ. മറ്റ് ഉപകരണങ്ങളിൽ താമസിയാതെ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. വീഡിയോ, വോയ്സ് കോളുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത …

ഗൂഗിള്‍ ഡ്യുവോയില്‍ നാല് പുതിയ ഫീച്ചറുകള്‍ Read More »

റിലയന്‍സ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി: ഇടപാട് 43,574 കോടിയുടേത്‌

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിൽ ഡിജിറ്റൽ പെയ്മെന്റ് സേവനം ആരംഭിക്കാൻ പോകുന്നുവെന്ന സൂചനകൾക്കിടയിലാണ് ഈ നീക്കം. വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. കരാർ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യൻ സാങ്കേതിക വിദ്യാ മേഖലയിലെ …

റിലയന്‍സ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി: ഇടപാട് 43,574 കോടിയുടേത്‌ Read More »