Live Kannur

യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സന്തോഷവാര്‍ത്ത, പ്രത്യേക സര്‍വീസുമായി ഫ്‌ളൈ ദുബായ്

ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകൾ ആരംഭിക്കുന്നത്.നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിയവർക്കുമാണ് പ്രഥമ പരിഗണന.

37000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഫ്‌ളൈ ദുബായിയുടെ വെബ്സൈറ്റിൽ തിരയുന്നത്. അതേ സമയം മടക്ക യാത്രക്ക് ടിക്കറ്റ് ലഭ്യമല്ല.7 kg ഹാൻഡ് ലഗേജ് മാത്രമേ അനുവദിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.

കോഴിക്കോട് നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ 7 കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ.

Leave a Comment

Your email address will not be published. Required fields are marked *